വൃക്കരോഗ നിർണയ ക്യാമ്പ് 26ന്

Sunday 22 January 2023 12:15 AM IST

കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ 26ന് വൃക്കരോഗ നിർണയ ക്യാമ്പ് നടത്തുന്നു. മൂത്രത്തിൽ പത, മൂത്രത്തിൽ കല്ല്, പ്രമേഹം, കടുത്ത രക്ത സമ്മർദം മുതലായ അസുഖങ്ങൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് യൂറിൻ റൂട്ടീൻ, റീനൽ ഫംഗ്ഷൻ ടെസ്റ്റ് എന്നീ ലാബ് പരിശോധനയിൽ 50 ശതമാനം ഇളവ് ലഭിക്കും. സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. വിലേഷ് രോഗികളെ പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 04842887800