സഹോദയ കിഡ്സ് ഫെസ്റ്റിൽ നോബിൾ പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യരായി
Sunday 22 January 2023 12:14 AM IST
മലപ്പുറം: സഹോദയ പെരിന്തൽമണ്ണ മേഖല ദ്വിദിന കിഡ്സ് ഫെസ്റ്റ് ''പാപ്പിലിയോൺസ്'' സമാപിച്ചു. ഊരകം സെന്റ് അൽഫോൻസ പബ്ലിക്ക് സ്‌കൂളിൽ നടന്ന രണ്ട് ദിവസത്തെ പരിപാടികൾ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാദർ സി പി തോമസ് അധ്യക്ഷത വഹിച്ചു.ജില്ലയിലെ വിവിധ സി.ബി.എസ്. സി.സ്‌കൂളുകളിൽ നിന്നായി 1000 ത്തോളം കുട്ടികളാണ് മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്. 57 വ്യക്തിഗതയിനങ്ങളും 6 ഗ്രൂപ്പ് ഇന മത്സരയിനങ്ങളും നടന്നു.സമാപന ചടങ്ങ് മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് സി സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ നോബിൾ പബ്ലിക് സ്‌കൂൾ ഓവറോൾ ചാമ്പ്യരായി. സ്രൈറ്റ്പാത് ഇന്റർ നാഷണൽ സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പും സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂൾ സെക്കന്റ് റണ്ണറപ്പായി.