പ്ലാച്ചിമട പ്രക്ഷോഭം ദേശീയ ചർച്ചയാക്കും: രാകേഷ് ടിക്കായത്ത്

Sunday 22 January 2023 12:13 AM IST
പ്ലാച്ചിമട സമരപ്പന്തലിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ദേശീയ കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പ്ലാച്ചിമട ജനതയ്ക്ക് സർക്കാർ നഷ്ടപരിഹാരം ഈടാക്കി നൽകാത്തത് ഖേദകരമാണെന്നും പ്രക്ഷോഭം സംബന്ധിച്ച വിഷയങ്ങൾ ദേശീയ ചർച്ചയാക്കുമെന്നും ദേശീയ കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കോള സൃഷ്ടിച്ച നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. പ്ലാച്ചിമട സമരപ്പന്തലിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ദേശീയ പ്രക്ഷോഭത്തെ പിന്തുണക്കുന്ന സംസ്ഥാന സർക്കാർ ഏഴുവർഷമായിട്ടും നഷ്ടപരിഹാരമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്നത് ഖേദകരമാണ്. ഈ ആവശ്യം ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകും. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത താങ്ങുവില കർഷകർക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളയോടി വേണുഗോപാൽ അദ്ധ്യക്ഷനായി. അഡ്വ.ഈശൻ, സെന്തിൽകുമാർ, പി.ടി.ജോൺ, എൻ.സുബ്രഹ്മണ്യൻ, കെ.അസീസ്, വിജയൻ അമ്പലക്കാട്, ശാന്തി പ്ലാച്ചിമട, സജീവൻ കള്ളിച്ചിത്ര, വി.പി.നിജാമുദ്ദീൻ സുന്ദരൻ വെള്ളപ്പന, സെയ്ത് ഇബ്രാഹിം, നിയാസ് മേലേടത്ത്, കെ.സി.അശോക്, ഷണ്മുഖ സുന്ദരം, മുത്തു വിശ്വനാഥൻ, രഘുപതി ബാലചന്ദ്രൻ, ഇ.സാബിൽ അബ്ദുൾ കരീം, ശക്തിവേൽ തുടങ്ങിയവർ പ്രസംഗിച്ചു.