എസ്.എച്ച് സ്കൂൾ ശതാബ്ദി
Sunday 22 January 2023 12:19 AM IST
കൊച്ചി: തേവര എസ്.എച്ച് ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ 24 ന് ആരംഭിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കും. ഇവ 2024 ജനുവരി 24ന് പൂർത്തിയാകും. വാർത്താ സമ്മേളനത്തിൽ ഫാ. ജോഷി, ഫാ. ജോയ്, പി.ടിഎ പ്രസിഡന്റ് ജോസ് ലിൻ, പ്രോഗ്രാം കൺവീനർ ഷാജു എന്നിവർ പങ്കെടുത്തു.