ചിത്രരചനാമത്സ​രം സം​ഘ​ടി​പ്പിച്ചു

Sunday 22 January 2023 12:21 AM IST

പത്തനംതിട്ട : പ്രധാനമന്ത്രിയുടെ ആശയമായ പരീക്ഷ പേ ചർച്ച എന്ന വിദ്യാർത്ഥികളുമായുള്ള സംവാദത്തിന് മുന്നോടിയായി പത്തനംതിട്ട അമൃത വിദ്യാലയത്തിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരം സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.എ.സൂരജ് അദ്ധ്യക്ഷനായിരുന്നു. അമൃത വിദ്യാലയം വൈസ് പ്രിൻസിപ്പൽ സുമംഗല ഹരിദാസ്, ആദ്ധ്യാപിക മഞ്ജു രാജേഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്​ മീന എം.നായർ, കർഷക മോർച്ച ജില്ലാപ്രസിഡന്റ്​ ശ്യാം തട്ടയിൽ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ്​ ബിനോയ്​ മാത്യു, മണ്ഡലം പ്രസിഡന്റുമാരായ വിനില, ശ്രീവിദ്യ, മീഡിയ കൺവീനർ ചന്ദ്രലേഖ, മണിവിജയ് എന്നിവർ സംസാരിച്ചു.