ശ്രീരാമവിലാസം ചവളർ സൊസൈറ്റി യോഗം
Sunday 22 January 2023 12:23 AM IST
അങ്കമാലി : സംസ്ഥാനത്ത് സ്വകാര്യ കല്പിത സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള നീക്കത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് സർക്കാർ പിന്നോട്ട് പോവുകയാണോയെന്ന് ആശങ്കയുണ്ടെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. സ്വകാര്യ സർവകാലശാലകൾ ആരംഭിച്ചാൽ സംവരണവും മെറിറ്റും ഗ്രാന്റും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എല്ലാ അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം കൊടുക്കാവൂയെന്ന് യോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് കെ.വി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അശോകൻ, എൻ.കെ.അശോകൻ, പ്രഭാകരൻ മാച്ചാംപ്പള്ളി, എം.കെ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.