മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം 25ന്

Sunday 22 January 2023 12:39 AM IST

മയ്യനാട്: മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 109-ാ​മത് വാർഷികാഘോഷങ്ങൾ തുടങ്ങി. സ്‌കൂൾ മാനേജർ ജി.സദാശിവൻ പതാക ഉയർത്തി വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു. 23ന് നടക്കുന്ന കായിക മത്സരങ്ങൾ മുൻ ജൂനിയർ നാഷണൽ ഫുട്‌ബോൾ താരം ശ്യാം പൊന്നൻ ഉദ്ഘാടനം ചെയ്യും. 24ന് നടക്കുന്ന ഇന്റർ സ്‌കൂൾ മത്സരങ്ങൾ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.സുരേഷ് ബാബു അദ്ധ്യക്ഷനാകും. സി.ബിനു, ബിജോയ് എന്നിവർ സംസാരിക്കും. ഇന്റർ സ്‌കൂൾ ക്വിസ്, ഇന്റർ സ്‌കൂൾ ചെസ്, ഇന്റർ സ്‌കൂൾ ജലച്ചായം, ഇന്റർ സ്‌കൂൾ പ്രസംഗം എന്നീ മത്സരങ്ങളും കുട്ടികളുടെ വിവിധ പരിപാടികളും നടക്കും. 25ന് വൈകിട്ട് 4 മുതൽ നടക്കുന്ന വാർഷിക സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.സുരേഷ് ബാബു അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ മുഖ്യ പ്രഭാഷണം നടത്തും. സിനി സീരിയൽ ആർട്ടിസ്റ്റ് രമ്യ സുധ സമ്മാനദാനം നിർവഹിക്കും.സ്‌കൂൾ മാനേജർ ജി.സദാശിവൻ, ഹെഡ്മാസ്റ്റർ ജി.ഷൈലു ,പ്രിൻസിപ്പൽ എസ്.സിന്ധു റാണി, സ്‌കൂൾ ലീഡർ കാശിനാഥൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിത്ര ,ബ്ലോക്ക് മെമ്പർ ആർ.സീലിയ, വാർഡ് മെമ്പർ മയ്യനാട് സുനിൽ, എന്നിവർ സംസാരിക്കും. ലീന പ്രിയദർശിനി, പവിത്ര സുനിൽ എന്നിവർ സ്വാഗത ഗാനം ആലപിക്കും.