ചലച്ചിത്രോത്സവം സമാപിച്ചു

Sunday 22 January 2023 12:02 AM IST
ചലച്ചിത്രോത്സവം

രാമനാട്ടുകര: ചുള്ളിപ്പറമ്പ് പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം സമാപിച്ചു. നടി നിലമ്പൂർ ആയിഷ മേള ഉദ്ഘാടനം ചെയ്തു. യുവപ്രതിഭകളായ എം.കെ.കാർത്തിക് , ടി.റിദുൽ കൃഷ്ണ എന്നിവരെ മേളയിൽ അനുമോദിച്ചു. സിനിമ പ്രദർശനത്തിനുശേഷം നടന്ന ചർച്ചകളിൽ ഗിരീഷ് പെരിഞ്ചീരി, ബാബു ഒലിപ്രം, പ്രദീപ് രാമനാട്ടുകര, വി.കെ.ദിലീപ്, എം.എ.ബഷീർ, സുന്ദർരാജ് രാമനാട്ടുകര, ഷെമീർ ഷാ, പ്രഭീഷ് മുകുന്ദൻ, സലിം കുരിക്കളകത്ത്, ബിനീഷ് വൈദ്യരങ്ങാടി എന്നിവർ പങ്കെടുത്തു. അഞ്ചു ദിവസമായി നടന്ന ചലച്ചിത്രോത്സത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഈ മ യൗ, ഒഴിവു ദിവസത്തെ കളി, കിസ്മത്ത്, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.