എം. രാധാകൃഷ്ണൻ പ്രസ് ക്ലബ് പ്രസിഡന്റ്, കെ.എൻ. സാനു സെക്രട്ടറി
Sunday 22 January 2023 4:51 AM IST
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് ഭാരവാഹികളായി എം. രാധാകൃഷ്ണൻ (പ്രസിഡന്റ്), കെ.എൻ. സാനു (സെക്രട്ടറി, പ്രഭാത വാർത്ത), എച്ച്. ഹണി(ട്രഷറർ, എ.സി.വി ന്യൂസ്), രാജേഷ് ഉള്ളൂർ (വൈസ് പ്രസിഡന്റ്, അമൃത ടിവി), എ.വി. മുസാഫർ (ജോയിന്റ് സെക്രട്ടറി, വൺ മിനിട്ട്) എന്നിവരെ തിരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അജി ബുധനൂർ (ജന്മഭൂമി), സജിത്ത് വഴയില (ജയ്‌ഹിന്ദ് ടിവി), ശാലിമ എം.എൽ (സീ ന്യൂസ് മലയാളം), ജോയ് തമലം (കിഡ്സി ടിവി), ശങ്കർ സുബ്രഹ്മണി (കൗമുദി ടിവി), ടി.സി.ഷിജുമോൻ (ദീപിക) എന്നിവരും അജി എം.നൂഹു (ഏഷ്യാനെറ്റ് ന്യൂസ്) വെൽഫെയർ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.