കെ.എസ്.ടി.എ പ്രചാരണ ജാഥയ്ക്ക് സ്വീകരണം

Sunday 22 January 2023 12:02 AM IST
കെ.എസ്.ടി.എ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ ആർ.എം.രാജൻ സംസാരിക്കുന്നു

വടകര: ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരള മോഡൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ ടീച്ചേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കെ. എസ്. ടി.എ ജില്ലാകമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. സംസ്ഥാന കമ്മിറ്റി അംഗം സി.സതീശൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ആർ.എം.രാജൻ പ്രസംഗിച്ചു. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സിജൂഷ് സ്വാഗതവും വി.പി.സന്ദീപ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ ക്യാപ്റ്റനും പ്രസിഡന്റ് എൻ.സന്തോഷ്‌കുമാർ പൈലറ്റും വി.പി.മനോജ് മാനേജറുമായി കുറ്റ്യാടി നിന്ന് ആരംഭിച്ച ജാഥ കോഴിക്കോട് സമാപിക്കും.