സുപ്രീംകോടതി അഭിഭാഷകന് 5.5 ലക്ഷം അനുവദിച്ചു

Sunday 22 January 2023 4:56 AM IST

തിരുവനന്തപുരം: കേന്ദ്ര സഹകരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഒറ്റ സിറ്റിംഗിൽ ഹാജരാവുകയും പിന്നീടുള്ള നിയമോപദേശത്തിനും അഭിഭാഷകന് ഫീസായി സർക്കാർ 5.50 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്രത്തിനെതിരായ കേസിൽ കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥനാണ് തുക അനുവദിച്ച് നിയമവകുപ്പ് ഉത്തരവിറക്കിയത്. ഡിസംബർ 3നായിരുന്നു സുപ്രീംകോടതിയിൽ സിറ്റിംഗ്.