വിദ്യാർത്ഥികളുടെ കൺസഷൻ 5 രൂപയാക്കണം: ബസ് ഉടമകൾ

Sunday 22 January 2023 12:02 AM IST
കെ. രാധാകൃഷ്ണൻ ( ജില്ല പ്രസിഡന്റ് )

കോഴിക്കോട് : വിദ്യാർത്ഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് അഞ്ചാക്കി ഉയർത്തണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. പൊതുഗതാഗതം സംരക്ഷിക്കുന്നതിന് ട്രാൻസ്‌പോർട്ട് നയം പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കണമെന്നും ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപിനാഥൻ, സംസ്ഥാന പ്രസിഡന്റ്പി.കെ മൂസ, ജില്ലാ സെക്രട്ടറി പി.വി.സുഭാഷ് ബാബു , ട്രഷറർ കെ.പി. മുഹമ്മദ് ഇസ്ഹാക്ക് , സംസ്ഥാന ട്രഷറർ വി.എസ്. പ്രദീപ്, ബസ് കോ ഓർഡിനേഷൻ കൺവീനർ പി.ടി.സി ഗഫൂർ, കെ.രാജീവ് , പി.പി.കുഞ്ഞൻ, എൻ. കെ.സി ബഷീർ, കെ.കെ പ്രേമൻ, പി.കെ നാസർ, ബിജു ആന്റണി , കെ.ഷാജി എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു .

ഭാരവാഹികൾ: കെ.രാധാകൃഷ്ണൻ (പ്രസിഡന്റ്), പി.വി.സുഭാഷ് ബാബു (ജനറൽ സെക്രട്ടറി), കെ.പി.മുഹമ്മദ് ഇസഹാക്ക് ( ട്രഷറർ), എം.ഇ.ഗംഗാധരൻ, അബ്ദുൾ അസീസ് മടവൂർ, പി.അബ്ദുറഹിമാൻ (വൈസ് പ്രസിഡന്റുമാർ), എം.വീരാൻകുട്ടി, കെ.എം.മൂസ, കെ.എം.കെ. മോഹൻ (ജോ.സെക്രട്ടറിമാർ).

Advertisement
Advertisement