വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

Sunday 22 January 2023 12:07 AM IST
പട്ടികജാതി വിദ്യാർത്ഥികൾക്ക് മുക്കം നഗരസഭ നൽകുന്ന സ്കോളർഷിപ്പിൻ്റെ വിതരണം ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്തു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലും പ്രൊഫഷണൽ കോഴ്സിലും 85 പെൺകുട്ടികളടക്കം 147 വിദ്യാർത്ഥികൾക്കാണ് തുക വിതരണം ചെയ്തത്. മൊത്തം 33.65ലക്ഷം രൂപ വിതരണം ചെയ്തു. കഴിഞ്ഞ വർഷം 178 കുട്ടികൾക്ക് 32.25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഇ.സത്യനാരായണൻ സ്വാഗതവും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല നന്ദിയും പറഞ്ഞു.