രക്തസാക്ഷി അനുസ്മരണം

Sunday 22 January 2023 12:08 AM IST
രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ. കോഴിക്കോടു ജില്ല സെക്രട്ടറി കെ.കെ.ബാലൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സി.പി.ഐ പ്രവർത്തകരായ എം.കെ.സുകുമാരൻ നായരുടെയും പി.കെ.രാമൻ മുത്തന്റെയും രക്തസാക്ഷിത്വത്തിന്റെ 51-ാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, പൊതു സമ്മേളനം എന്നിവ നടത്തി. 1972 ജനുവരി 21ന് ആദിവാസി ഭൂസംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ജാഥയെ ജൻമിയുടെ ആളുകൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എം.കെ.സുകുമാരൻ നായരും ആദിവാസി നേതാവ് പി.കെ.രാമൻ മുത്തനും കൊല്ലപ്പെട്ടത്. മുരിങ്ങമ്പുറായിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, പി.കെ.കണ്ണൻ, കെ.മോഹനൻ, വി.എ.സബാസ്റ്റ്യൻ, ടി.ജെ.റോയ് എന്നിവർ പ്രസംഗിച്ചു.