മുണ്ടക്കര എ.യു.പി സ്കൂളിൽ ആയുധ പ്രദർശനം

Sunday 22 January 2023 12:15 AM IST
ഇന്ത്യൻ ആർമി

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂൾ എൺപതാം വാർഷികാഘോഷത്തിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മദിനാഘോഷത്തിന്റെയും ഭാഗമായി ഇന്ത്യൻ ആർമിയുടെ ആയുധ പ്രദർശനം 23ന് മുണ്ടക്കര എ.യു.പി സ്കൂളിൽ നടക്കും. ഇന്ത്യൻ ആർമിയുടെ ആയുധങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഇന്ത്യൻ ആർമി 122 ഇൻഫെന്ററി ബറ്റാലിയൻ (മദ്രാസ്) കോഴിക്കോട് യൂണിറ്റാണ് പ്രദർശനം ഒരുക്കുന്നത്. ഉത്തര മേഖല ഐ.ജി നീരജ്കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സൈനിക യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കേണൽ ഡി.നവീൻ ബെഞ്ജിത്ത് സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷം ഉദ്ഘാടനംചെയ്യും. രാവിലെ 10 മണി മുതൽ 12 .30 വരെയായിരിക്കും പ്രദർശനം.സ്കൂൾ വാർഷികാഘോഷം 26ന് സമാപിക്കും.