1,178 എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഫീസിളവ്

Sunday 22 January 2023 12:29 AM IST

തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ്,ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,178 വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസ് പൂർണമായും ഒഴിവാക്കിയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഓരോ സ്വാശ്രയ കോളേജും സർക്കാരിനു നൽകിയ 50ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചവരിൽപ്പെട്ട നിർധനരായ 25ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000രൂപ മുതൽ 25,000രൂപ വരെയുള്ള ഫീസ് ഇളവാണ് ലഭിക്കുക. സ്പെഷ്യൽ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്കോളർഷിപ്പും ലഭ്യമാക്കും.2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in.

Advertisement
Advertisement