കേരള സർവകലാശാല

Sunday 22 January 2023 12:30 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

30ന് ആരംഭിക്കുന്ന ബി.പി.എഡ്. (2022 സ്‌കീം-നാലുവർഷ ഇന്നൊവേറ്റീവ്‌കോഴ്സ്,​ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് (2020 സ്‌കീം-2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 പുതുക്കിയ പരീക്ഷാത്തീയതി കേരള സർവകലാശാല ആലപ്പുഴ എസ്.ഡി.കോളേജ്, ആലപ്പുഴ സെന്റ്. ജോസഫ്സ് വിമൻസ്‌ കോളേജ് എന്നിവിടങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി.ബോട്ടണി,ഡിസംബർ 2022 (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡമിഷൻ) പ്രാക്ടിക്കൽ പരീക്ഷാത്തീയതികൾ പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

 അപേക്ഷ ക്ഷണിച്ചു കേരളസർവകലാശാലയുടെ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർഫോർ ജീനോമിക്സ് ആന്റ് ജീൻ ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻമോളിക്യുലർ ഡയഗ്നോസ്റ്റിക്സ്-2023 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:അപ്ലൈഡ് സയൻസസ് അല്ലെങ്കിൽ ലൈഫ് സയൻസസിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം,എം.എൽ.റ്റി അല്ലെങ്കിൽ അപ്ലൈഡ് സയൻസസിൽ എം.ടെക്. അല്ലെങ്കിൽ നഴ്സിംഗ് ഉൾപ്പെടെയുള്ള ലൈഫ് സയൻസസിലെ മറ്റേതെങ്കിലും വിഷയങ്ങൾ.അവസാന തീയതി ഫെബ്രുവരി 28.ഫോൺ: 9495819218. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.