ലഹരിയില്ലാ തെരുവ് 26ന്

Sunday 22 January 2023 12:44 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ 26ന് എല്ലാ ജില്ലകളിലും ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലയിലെ പ്രധാന വീഥിയിലായിരിക്കും പരിപാടി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കും. 2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബർ ഒന്നിന് അവസാനിച്ചു. നവംബർ 14നാണ് രണ്ടാം ഘട്ടത്തിന് തുടക്കമായത്.

Advertisement
Advertisement