കേരളത്തിൽ വന്ദേഭാരത് അനുവദിക്കണം: കൊടിക്കുന്നിൽ

Sunday 22 January 2023 12:44 AM IST

തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിന് മുന്നോടിയായി പാർലമെന്റിന്റെ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ ബോർഡ് പ്രിൻസിപ്പൽ എക്സിക്യുട്ടിവ് ഡയറക്ടറുമായി ഇന്നലെ ചർച്ച നടത്തി. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം - വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസമായും, താമ്പരം - മയിലാടും തുറൈ - തഞ്ചാവൂർ ട്രിച്ചി വഴി ശബരിമല എക്സ്‌പ്രസ് ആഴ്ച്ചയിൽ രണ്ട് ദിവസമായും, തിരുപ്പതി - കൊല്ലം എക്സ്പ്‌രസ് ആഴ്ചയിൽ രണ്ടുദിവസമായും സർവീസ് നടത്തണം. പുനലൂർ - ഗുരുവായൂർ എക്സ്പ്‌രസ് മധുര വരെയും, പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെയും, തിരുവനന്തപുരം - പാലക്കാട് - മധുര അമൃത എക്സ്‌പ്രസ് രാമേശ്വരം വരെയും നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.