സ്കിൽസ് എക്സ്‌പ്രസ് ഉദ്ഘാടനം നാളെ

Sunday 22 January 2023 12:45 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് കഴിഞ്ഞ പതിനായിരം വിദ്യാർത്ഥികൾക്ക് തൊഴിൽ നേടുന്നതിനായി പരിശീലനം നൽകുന്ന സ്കിൽസ് എക്സ്പ്രസ് നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഹൈസിന്ത് ഹോട്ടലിൽ ഉച്ചയ്ക്ക് 12നാണ് പരിപാടി. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ സഹകരണത്തോടെ നോളഡ്ജ് മിഷനാണ് പരിപാടി നടത്തുന്നത്. കെ.ഡിസ്‌ക് ചെയർമാൻ ഡോ. കെ.എം. എബ്രഹാം, ഐ.ബി.എസ്. സോഫ്റ്റ്‌വെയർ ചെയർമാൻ വി.കെ. മാത്യൂസ് തുടങ്ങിയവർ പങ്കെടുക്കും.