വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിറ്റ പ്രതി അറസ്റ്റിൽ
Sunday 22 January 2023 12:53 AM IST
കൊല്ലം: വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിൽക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, മലയാലപ്പുഴ താഴത്ത് ശിവശങ്കരപ്പിള്ളയാണ് പിടിയിലായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കൊല്ലം വെസ്റ്റ് കോട്ടക്കകം വാർഡിൽ ജുഗുനിന്റെ മിനിലോറി വാടകയ്ക്കെടുത്ത പ്രതിയും സുഹൃത്തും ചേർന്ന് ഉടമ അറിയാതെ വാഹനം മറിച്ചുവിൽക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ ഉടമ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ രണ്ടാം പ്രതിയായ ജിനുവിനെ പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ശിവശങ്കരൻപിള്ളയെ തൃശൂർ ചാവക്കാട് നിന്നാണ് പിടികൂടിയത്. കൊല്ലം എ.സി.പി എ.അഭിലാഷിന്റെ നിർദേശാനുസരണം കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, എൻ.ജി.അനിൽ, ഹസൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.