തെലങ്കാന പഠനസംഘം കേരള ബാങ്ക് സന്ദർശിച്ചു
Sunday 22 January 2023 1:07 AM IST
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിൽ മാറിയ കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ തെലുങ്കാന മേദക് ജില്ലാ സഹകരണ ബാങ്കിലെ പഠന സംഘം കേരള ബാങ്ക് ആസ്ഥാനം സന്ദർശിച്ചു.മേദക് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ദേവേന്ദ്ര റെഡ്ഡി,ഡയറക്ടർ ബോർഡ് അംഗങ്ങൾ,ചീഫ് എക്സിക്യുട്ടീവ് ഓഫീസർ,എം ശ്രീനിവാസ്,ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന 30അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി. എസ്. രാജൻ,ചീഫ് ജനറൽ മാനേജർ,കെ.സി. സഹദേവൻ,ചീഫ് ഫിനാഷ്യൽ ഓഫീസർ,എൻ.ശിവശങ്കരൻ,പ്ലാനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ,വി.രവീന്ദ്രൻ എന്നിവരുമായി ചർച്ച നടത്തി.