തിരിച്ചടവ് മുടങ്ങി, ദമ്പതികളെ വീട് കയറി ആക്രമിച്ചു
Sunday 22 January 2023 1:08 AM IST
കൊല്ലം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസ് മാഫിയ ദമ്പതികളെ വീട് കയറി ആക്രമിച്ചതായി പരാതി. പള്ളിമുക്ക് സ്വദേശി സിദ്ദിഖിനും ഭാര്യ ആശക്കുമാണ് മർദ്ദനമേറ്റത്.
ഇവരെ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തവണ വ്യവസ്ഥയിൽ വാങ്ങിയ സ്മാർട്ട് ഫോണിന്റെ അവസാന തവണ അടയ്ക്കുന്നതിലുണ്ടായ വീഴ്ചയാണ് ആക്രമത്തിനിടയാക്കിയത്. സിദ്ദിഖിന്റെ കാലിന് പരിക്കേറ്റു. ഭാര്യയുടെ വസ്ത്രം വലിച്ചു കീറിയതായും തടയാൻ ശ്രമിച്ച തന്നെ മർദ്ദിച്ചതായും സിദ്ദിഖ് പറഞ്ഞു. ആശ നൽകിയ പരാതിയിൽ കൊല്ലം വനിതാ പൊലീസ് കേസെടുത്തു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.