ഇഗ്നോയുടെ പുതിയ കോഴ്സുകൾ
Sunday 22 January 2023 1:22 AM IST
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് പഠനകേന്ദ്രമായി തിരഞ്ഞെടുക്കാം.ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ,സൈബർ ലായിൽ പി.ജി സർട്ടിഫിക്കറ്റ്,ഹ്യൂമൻ റൈറ്റ്സ്,ഡിസാസ്റ്റർ മാനേജ്‌മെന്റ്,കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയാണ് കോഴ്സുകൾ. https://ignouadmission.samarth.edu.in/ൽ രജിസ്റ്റർ ചെയ്ത് പൊലീസ് ട്രെയിനിംഗ് കോളേജ് സ്റ്റഡി സെന്ററായി തിരഞ്ഞെടുക്കണം. വിവരങ്ങൾക്ക് ignoucentreptc40035p@gmail.com,9447481918,9497929014
.