സർക്കാരിന് ഒരു മാസം അനുവദിച്ച് സുപ്രീം കോടതി

Sunday 22 January 2023 1:32 AM IST

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി ബസിൽ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിക്ക് കൈമാറിയ പുതിയ സ്കീം പരിശോധിച്ചു വരികയാണെന്നും നിലപാടറിയിക്കാൻ ഒരു മാസം അനുവദിക്കണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം നിരോധിച്ച ഹൈക്കോടതി വിധിക്ക് ഏർപ്പെടുത്തിയ സ്റ്റേ അതുവരെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസിന്റെ വശങ്ങളിലും പിന്നിലും മാത്രം പരസ്യം നൽകുന്ന സ്കീമാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.