കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം
കരുനാഗപ്പള്ളി: എയ്ഡഡ് സർക്കാർ വ്യത്യാസമില്ലാതെ എല്ലാ പ്രീ പ്രൈമറി അദ്ധ്യാപകർക്കും ശമ്പള സ്കെയ്ലും ഇ.എസ്.ഐ ആനുകൂല്യവും അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ രംഗത്തിന് അടിത്തറ ഒരുക്കുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ഓണറേറിയം പോലും സർക്കാർ സ്കൂളിൽ മാത്രമാണുള്ളത്. എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ഒരാനുകൂല്യവും നൽകുന്നില്ല. ഓണറേറിയത്തിന് പകരം ശമ്പള സ്കെയിലും ഇ.എസ്.ഐ ആനുകൂല്യവും എല്ലാ പ്രീ പ്രൈമറിക്കാർക്കും അനുവദിക്കണം. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് അനീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ബിനോയി ആർ.കല്പകം സംഘടനാ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. എ.എം.ലാൽ, ദീപ്തി, ജ്യോതിനാഥൻ, ശ്രീകുമാർ , ഷൈൻ ബാനർജി തുടങ്ങിയവർ സംസാരിച്ചു.തൈബ് (പ്രസിഡന്റ് ), ബ്രിജി (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.