ജോക്കോവിച്ച് പ്രീക്വാർട്ടറിൽ

Sunday 22 January 2023 3:30 AM IST
djokovic

മെൽബൺ: സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോിവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഗ്ലാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ എത്തി. ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ല സെറ്രുകളിൽ 7-6,6-3,6-4ന് കീഴടക്കിയാണ് ജോക്കോ പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. അതേസമയം ബ്രിട്ടൺന്റെ ആൻഡി മുറെ പുറത്തായി. വനിതാ സിംഗിൾസിൽ ആര്യാന സബലെങ്ക, കരോളിന പ്ലിസ്കോവ എന്നിവരും അവസാന പതിനാറിൽ ഇടംനേടി.

ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ

മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയെ നേരിടും. ഗോവയിൽ രാത്രി 7.30 മുതലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനും ബഗാനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ ടെന്നിസിൽ ചാമ്പ്യൻമാരായ തിരുവനന്തപുരം ജില്ലാ ടീം