തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നാലരമണിക്കൂ‍ർ കൊണ്ടെത്താം,​ പ്രതിദിന സർവീസുമായി ഇൻഡിഗോ എയർലൈൻസ്

Sunday 22 January 2023 9:19 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് ഇൻഡിഗോ എയർലൈൻസ് പുതിയ വൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു. ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന വിമാനം ചെന്നൈ വഴി വൈകിട്ട് 6ന് കൊൽക്കത്തയിലെത്തും. മടക്കവിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുനനന്തപുരത്തെത്തും,​

നേരത്തെ തിരുവനന്തപുരം - കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ വിമാനസർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 7.30 മണിക്കൂറിൽ നിന്ന് ഏകദേശം 4.30 മണിക്കൂറായി കുറയും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്താനും ഇൻഡിഗോ പദ്ധതിയിടുന്നതായാണ് വിവരം.