ഈ ഫോൺ നമ്പരിലേക്ക് ഒന്ന് വിളിച്ചാൽ മാത്രം മതി, നല്ല ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന് ഉറപ്പ്, പരീക്ഷിച്ചുനോക്കിയാലോ?

Monday 23 January 2023 3:55 PM IST

സ്കൂളിലും കോളേജിലുമൊക്കെ അദ്ധ്യാപകരെ നിയമിക്കുന്നത് കഠിനമായ എഴുത്തുപരീക്ഷയയും ഇന്റർവ്യൂവുമൊക്കെ നടത്തിയാണ്. എന്നാലിപ്പോൾ ആപ്ലിക്കേഷൻ അയക്കണമെങ്കിൽപ്പോലും പഠിപ്പിക്കേണ്ട വിഷയം നന്നായി അറിഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായി. ഗുജറാത്തിലെ ഒരു സ്കൂളാണ് ബുദ്ധിയുള്ള, വിഷയം നന്നായി അറിയാവുന്ന ആൾക്കാർ മാത്രം ജോലിക്കുവേണ്ടിയുള്ള അപേക്ഷ അയച്ചാൽ മതിയെന്ന് തീരുമാനമെടുത്തത്.

ഉദ്യോഗാർത്ഥികൾ ഒരു ഫോൺനമ്പരിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഈ ഫോൺ നമ്പർ കണ്ടുപിടിക്കണമെങ്കിൽ ഇത്തിരി കടുക്കും. ഒരു സമവാക്യത്തിനുള്ളിൽ ഫോൺനമ്പർ മറച്ചാണ് നൽകിയിരിക്കുന്നത്. സമവാക്യം കൃത്യമായി ചെയ്താൽ മാത്രമേ ഫോൺ നമ്പർ ഏതെന്ന് കണ്ടുപിടിക്കാൻ കഴിയൂ. വ്യവസായി ഹർഷ് ഗോയങ്ക ഉൾപ്പടെയുള്ള നിവരധി പേർ പരസ്യം തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അതോടെ അത് വൈറലാവുകയും ചെയ്യും.

കണക്കിൽ നല്ല ബുദ്ധിയുള്ളവർക്ക് മാത്രമേ ഫോൺനമ്പർ കണ്ടുപിടിക്കാനും വിളിക്കാനും കഴിയൂ. ഇങ്ങനെ വിളിക്കുന്ന ഒന്നിലധികം പേരുണ്ടെങ്കിൽ കൂടുതൽ പരീക്ഷകൾ നടത്തി അവരിൽ നിന്ന് യോജിച്ചവരെ തിരഞ്ഞെടുക്കും. ഹർഷ് ഗോയങ്കയുടെ ട്വീറ്റ് കണ്ട നിരവധിപേർ സമവാക്യം കൃത്യമായി ചെയ്യുകയും ഫോൺനമ്പർ കണ്ടുപിടക്കുകയും ചെയ്തു. '9428163811 എന്നതാണ് നമ്പർ എന്നാണ് അവരുടെ അവകാശവാദം.

രാമാനുജനോ,ശകുന്തളാദേവിയോ തങ്ങളുടെ അദ്ധ്യാപകരായി വേണം എന്ന ആഗ്രഹമുള്ളവരാണ് സ്കൂളുകാർ എന്നാണ് പരസ്യം കണ്ട ചിലരുടെ കമന്റ്. ഒരു പടികൂടി കടന്നാണ് മറ്റുചിലരുടെ കമന്റ്.ഈ ഗണിതപ്രശ്നത്തിന് ശരിയായി ഉത്തരം കണ്ടെത്തുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ അദ്ധ്യാപകരുടെ ആവശ്യമില്ലെന്നും അദ്ധ്യാപകരെക്കാൾ മികച്ചവരാണെന്നുമാണ് അവർ പറയുന്നത്.