മൂന്നാം ലോക റെക്കാർഡിലേക്ക് സൈക്കിൾ ചവിട്ടാൻ അജിത് കൃഷ്ണ

Tuesday 24 January 2023 12:19 AM IST

പാലക്കാട്: മൂന്നാമത്തെ ലോക റെക്കാർഡ് ലക്ഷ്യമിട്ട് ആർ.പി.അജിത് കൃഷ്ണന്റെ സൈക്കിൾ യാത്ര ഇന്ന് കോട്ടമൈതാനത്ത് നിന്ന് തുടക്കമാകും. 48 മണിക്കൂറിൽ 500 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് മൂന്നാമത്തെ റെക്കാർഡ് കരസ്ഥമാക്കാൻ ഒരുങ്ങുന്നത്. രാവിലെ എട്ടിന് മന്ത്രി കെ.കൃഷ്ണൻകുട്ടി, വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കളക്ടർ മൃൺമയി ജോഷി എന്നിവർ ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

ചിറ്റൂർ തെക്കേഗ്രാമം തമ്പി ലക്ഷ്മി വീട്ടിൽ പ്രാണേഷ് രാജേന്ദ്രന്റെയും അർച്ചന ഗീത പ്രാണേഷിന്റെയും മകനാണ് അജിത്. 2019 ആഗസ്റ്റ് 15ന് പാലക്കാട് നിന്ന് കന്യാകുമാരി വഴി വാഗ അതിർത്തി വരെ 25 ദിവസം കൊണ്ട് 4205 കിലോമീറ്റർ സൈക്കിൾ ചവിട്ടി ആദ്യ ലോക റെക്കാർഡ് നേടി. 2020ൽ ഡിസംബർ 28ന് 15-ാം വയസിൽ പാലക്കാട്ട് നിന്ന് കോവളം വരെ 19.55 മണിക്കൂറിൽ 353.78 കിലോമീറ്റർ സഞ്ചരിച്ച് രണ്ടാമത്തെ ഗോൾഡൻ ബുക്ക് ഒഫ് വേൾഡ് റെക്കാർഡ് നേടി. കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക്കുലേഷൻ എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരൻ: അജയ് കൃഷ്ണ.

Advertisement
Advertisement