ക്രിക്കറ്റ് ടീം അംഗങ്ങളെ അനുമോദിച്ചു

Tuesday 24 January 2023 12:25 AM IST
ചിറ്റൂർ ഉപജില്ല ക്രിക്കറ്റ് ടൂർണമെന്റ് ജൂനിയർ വിഭാഗം ചാമ്പ്യന്മാരും സീനിയർ വിഭാഗം റണ്ണേഴ്സ് അപ്പും നേടിയ വണ്ടിത്താവളം സ്കൂൾ ടീം.

ചിറ്റൂർ: ഉപജില്ല ക്രിക്കറ്റ് ടൂർണമെന്റ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരും സീനിയേഴ്സ് വിഭാഗത്തിൽ റണ്ണേഴ്സ് അപ്പുമായ വണ്ടിത്താവളം സ്കൂൾ ടീമിനെ കേരള വിദ്യാർത്ഥി ജനത അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്നുപിൻ അദ്ധ്യക്ഷനായി. ജനതദൾ മണ്ഡലം സെക്രട്ടറി കെ.സുരേഷ്, പി.ടി.എ പ്രസിഡന്റ് മോഹനൻ, ബിനു പങ്കെടുത്തു.