വി.എച്ച്.പി അദ്ധ്യക്ഷൻ പൂതൃക്കോവിൽ സന്ദർശിച്ചു

Tuesday 24 January 2023 2:25 AM IST

ചോറ്റാനിക്കര: പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങൾ ക്ഷേത്ര ആരാധന പോലെ പ്രാധാന്യമുള്ളണെന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജ്യാന്തര അദ്ധ്യക്ഷൻ അഡ്വ. അലോക് കുമാർ പറഞ്ഞു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുളന്തുരുത്തി പൂതൃക്കോവിൽ ധന്വന്തരി നവഗ്രഹ ക്ഷേത്രം സൽസംഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വി.എച്ച്.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വാസുദേവൻ, വിഭാഗ് സെക്രട്ടറി വി.രതീഷ്, ജില്ലാ പ്രസിഡന്റ് വി.ശ്രീകുമാർ, പ്രഖണ്ട് സെക്രട്ടറി ടി.കെ.അശോകൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.ഡി.മുരളീധരൻ, വൈസ് പ്രസിഡന്റുമാരായ പി.കെ.സജോൾ, കെ.പി.മധു, സെക്രട്ടറി സുനീഷ് ടി.ടി., ജോയിന്റ് സെക്രട്ടറി ജയപ്രകാശൻ, ട്രഷറർ ഉമേഷ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement