എസ്.വൈ.എസ് യൂത്ത് പാർലമെന്റ് സമാപിച്ചു

Tuesday 24 January 2023 12:30 AM IST
കുന്ദമംഗലത്ത് നടന്ന യൂത്ത് പാർലമെൻ്റ് എ പി അബ്ദുൽ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: അഞ്ച് ദിവസങ്ങളിലായി നടന്ന സോൺ എസ്.വൈ.എസ് യൂത്ത് പാർലമെന്റ് കുന്ദമംഗലത്ത് സമാപിച്ചു. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന് പ്രാർത്ഥന നടത്തി.

എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി താത്തൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.അലി അബ്ദുല്ല, അബ്ദു റഷീദ് സഖാഫി കുറ്റ്യാടി, പി.ടി.എ റഹിം എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം എം.ധനീഷ് ലാൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.പി.എ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.