കാക്കാട്ട് തറവാട് കുടുംബ സംഗമം
Tuesday 24 January 2023 12:09 AM IST
കുന്ദമംഗലം :കാക്കാട്ട് തറവാട് കുടുംബ സംഗമം നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശനവും നടന്നു. മികച്ച ജോലി നേടിയവരെയും വിവിധ മത്സര പരീക്ഷകളിൽ വിജയം നേടിയവരെയും അനുമോദിച്ചു. അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഹാജി കാക്കാട്, അഹമ്മദ് ഹാജി അത്തിക്കമണ്ണിൽ, ആലിക്കുട്ടി ഹാജി, എ.ടി.അഹമ്മദ് കുട്ടി ഹാജി അമ്പാട്ടക്കൽ, സി.കെ.അബൂട്ടി, മുസ്തഫ, മജീദ് അണ്ടോണ, മുഹമ്മദ് കോയ, എൻ.ഖാദർ, അസീസ്, കൂട്ടുമൂച്ചിങ്ങൽ മുഹമ്മദ്, കാക്കാട്ട് മുസ്തഫ, മോയിൻ കുട്ടി എന്നിവർ പ്രസംഗിച്ചു. എ.ടി.മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ കാക്കാട്ട് സ്വാഗതവും അബ്ദുൽ റഷീദ് മായനാട് നന്ദിയും പറഞ്ഞു.