ഭാര്യയെ ശല്യംചെയ്തെന്നാരോപിച്ച് യുവാവിന് മർദ്ദനം: ഭർത്താവ് പിടിയിൽ
Tuesday 24 January 2023 12:52 AM IST
കൊച്ചി: ഭാര്യയെ ശല്യംചെയ്‌തെന്നാരോപിച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ. വളഞ്ഞമ്പലം സ്വദേശി കിരണാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ ഭർത്താവ് തേവര വിദ്യാവിഹാർ നികർത്തിൽ വീട്ടിൽ സജീഷ് സ്റ്റാൻലിൻ (പാപ്പൻ) പൊലീസ് പിടിയിലായി. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സജീഷിന്റെ സുഹൃത്തായിരുന്നു കിരൺ. സജീഷിന്റെ മറ്റുരണ്ട് സുഹൃത്തുക്കളായ പ്രണവും അമൽജിത്തുമായി ചേർന്നാണ് കിരണിനെ മർദ്ദിച്ചത്. കിരണിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. കൂട്ടുപ്രതികളെ പിടികൂടാനായിട്ടില്ല.