തൊഴിൽസഭ സംഘടിപ്പിച്ചു

Tuesday 24 January 2023 12:06 AM IST
ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച തൊഴിൽസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്യുന്നു

ഓമല്ലൂർ : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന തൊഴിൽസഭ പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ കെ.എൻ.അമ്പിളി അദ്ധ്യക്ഷതവഹിച്ചു. തൊഴിൽ അന്വേഷകരെ അതതു പ്രദേശങ്ങളിലോ സംസ്ഥാനത്തിന് അകത്തും പുറത്തുമോ ഉള്ള തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് തൊഴിൽ സഭയുടെ ലക്ഷ്യം. കില റിസോഴ്‌സ്‌പേഴ്‌സൺ ഉണ്ണികൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാസുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി തോമസ്, ജനപ്രതിനിധികളായ മിനി വർഗീസ്, അന്നമ്മ, എൻ.മിഥുൻ, അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രമോജ് കുമാർ, തൊഴിൽസഭ കമ്മ്യൂണിറ്റി അംബാസിഡർ സുജാസതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement