ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഫെബ്രു.1 മുതൽ

Wednesday 25 January 2023 2:07 AM IST

■അടപ്പിച്ച കടകൾ തുറക്കാൻ ഹൈജീൻ റേറ്റിംഗും പരിശീലനവും നിർബന്ധം

തിരുവനന്തപുരം :ഭക്ഷണ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ്

ഫെബ്രുവരി ഒന്ന് മുതൽ നിർബന്ധമാക്കിയിരിക്കെ, ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുന്നതിന് ഹെജീൻ റേറ്റിംഗും ജീവനക്കാർക്ക് പരിശീലനവും

ലഭിച്ചിരിക്കണം.

ഭക്ഷ്യസുരക്ഷാ വകുപ്പ്. അടപ്പിക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ മറ്റ് ന്യൂനതകൾ പരിഹരിച്ച ശേഷമാണ് കട തുറക്കാൻ അപേക്ഷിക്കേണ്ടത്. ഈ ഘട്ടത്തിൽ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും, തുറന്ന് ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യുമെന്ന സത്യപ്രസ്താവന ഹാജരാക്കണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് കടകൾക്ക് ഹൈജീൻ റേറ്റിംഗ് . ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗ് നേടുന്നതിനായി ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും കടകളിലൊരുക്കണം. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.

ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഇത് നിർബന്ധമാണ്. ശാരീരിക,രക്ത പരിശോധനകൾക്ക് ശേഷം മാത്രമേ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരം സർട്ടിഫിക്കറ്റ് ലഭ്യമാക്കാവൂ. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷൻ പ്രകാരം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.

ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്.അതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ,മുറിവ്,മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണിത്.

ഹെൽത്ത് കാർഡ്

എഫ്.എസ്.എസ്.എ.ഐയുടെ വെബ്സൈറ്റിൽ നിന്നും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോം ഡൗൺലോഡ് ചെയ്യണം.

ഡോക്ടറെ സമീപിച്ച് ശാരീരിക പരിശോധന കാഴ്ചശക്തി പരിശോധന,ത്വക്ക് രോഗങ്ങൾ,വൃണം,മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന നടത്തണം.

വാക്‌സിനുകളെടുത്തിട്ടുണ്ടെന്നും പകർച്ചവ്യാധികളില്ലെന്നും ഉറപ്പാക്കണം.

സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.

 ഒരു വർഷമാണ് കാർഡിന്റെ കാലാവധി.

Advertisement
Advertisement