ബാഴ്സയ്ക്കും റയലിനും ജയം

Tuesday 24 January 2023 1:50 AM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മതസരങ്ങളിൽ മുൻനിര ടീമുകളായ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ജയം. ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് ഗെറ്റാഫെയെയും റയൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അത്‌ലറ്റിക് ക്ളബിനെയുമാണ് തോൽപ്പിച്ചത്.

35-ാം മിനിട്ടിൽ പെഡ്രിനേടിയ ഗോളിനായിരുന്നു ഗെറ്റാഫെയ്ക്ക് എതിരെ ബാഴ്സയുടെ ജയം. 24-ാം മിനിട്ടിൽ കരിം ബെൻസേമയും 90-ാം മിനിട്ടിൽ ടോണി ക്രൂസും നേടിയ ഗോളുകൾക്കാണ് റയൽ അത്‌ലറ്റിക് ക്ളബിനെ മറികടന്നത്. ലാലിഗയിൽ 17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തും 41 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്തുമാണ്.