ശങ്കരോടത്ത് കാവിൽ പുതിയ കമ്പം സ്ഥാപിക്കൽ ചടങ്ങ് നടത്തി

Wednesday 25 January 2023 12:25 AM IST

പാലക്കാട്: കാവിൽപ്പാട് പുളിക്കൽ ശങ്കരോടത്ത് കാവിൽ ഭരണിവേലയോടനുബന്ധിച്ച് പുതിയ കമ്പം സ്ഥാപിക്കൽ ചടങ്ങ് നടത്തി. തന്ത്രി അമ്പോറ്റി തമ്പുരാൻ, വേല കമ്മിറ്റി പ്രസിഡന്റ് കളത്തിൽ ഗോപിനാഥമേനോൻ, ട്രഷറർ കനകത്ത് എസ്.ഗോപിനാഥൻ, കോവിലകം പ്രതിനിധി വലിയകെട്ടിലമ്മ മല്ലികാവർമ്മ കെട്ടിലമ്മ, മറ്റു കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

ഭരണിവേലയുടെ അവസാന ദിവസമായ ഫെബ്രുവരി 26ന് പുലർച്ചെ കമ്പം കത്തിക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും. ശങ്കരോടത്ത് കാവിൽ വീരപോർക്കലി ഭാവത്തിലാണ് ഭദ്രകാളി ആരാധിക്കുന്നത്.