ഭക്തിയുടെ നിറക്കാഴ്ചയായി പോട്ടൂർ താലപ്പൊലി
Wednesday 25 January 2023 12:10 AM IST
തൃത്താല: പോട്ടൂർ മകരം പത്ത് താലപ്പൊലി ഭക്തി സാന്ദ്രമായി. രാവിലെ വിശേഷാൽ പൂജകളോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് ശേഷം പഞ്ചവാദ്യത്തിന്റെയും ആനയുടെയും അകമ്പടിയോടെ എഴുന്നളളിപ്പ്, പൂതൻ, തിറ, തെയ്യം, കാവടി എന്നിവയോടെ കൊടിവരവുകളെത്തി. വൈകിട്ട് ദീപാരാധന, വെടിക്കെട്ട്, തായമ്പക, ഗാനമേള, പുലർച്ചെ എഴുന്നളളിപ്പ്, മേളം, കനലാട്ടം, നടയടയ്ക്കൽ ചടങ്ങോടെ ഉത്സവത്തിന് സമാപനമായി.