ദീർഘകാല കരാർ: തൊഴിലാളികൾക്ക് ₹7,000 അധികം
Wednesday 25 January 2023 3:28 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് രംഗത്തെ കരാർ കമ്പനിയായ ബി.ഡബ്ള്യു.എഫ്.എസിൽ ദീർഘകാല കരാറായി. തൊഴിലാളികൾക്ക് പ്രതിമാസം 7,000 രൂപയുടെ വർദ്ധന ലഭിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകൾ കരാറിൽ ഒപ്പുവച്ചു. എഗ്രിമെന്റ് തീയതി മുതൽ ഒരുവർഷം പൂർത്തിയായാൽ എട്ട് മുതൽ 10 ശതമാനം വരെ വർദ്ധനയുണ്ടാകും. ചർച്ചയിൽ കമ്പനിയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ ഹെഡ് ദുഷ്യന്ത് കൗശൽ, എച്ച്.ആർ ഹെഡ് - അനീബ്, ഓപ്പറേഷൻ ഹെഡ് - ആഷിഷ്, വി.പി. ജോർജ്, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, റോബിൻ (ഐ.എൻ.ടി.യു.സി), എൻ.സി. മോഹനൻ, തമ്പി പോൾ, എ.എസ്. സുരേഷ്, സി.എം. തോമസ്, ജിതേഷ് കുമാർ, പി.എസ്. അനൂപ് (സി.ഐ.ടി.യു) എന്നിവരും പങ്കെടുത്തു.