ഗോത്രവർഗ യുവജനവിനിമയ പരിപാടിക്ക് തുടക്കം

Wednesday 25 January 2023 3:07 AM IST

കൊച്ചി: ആഭ്യന്തര,​ യുവജനകാര്യകായിക മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന എട്ടുനാൾ നീളുന്ന ഗോത്രവർഗ യുവജന വിനിമയപരിപാടി ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായി.

തേവര സേക്രഡ് ഹാർട്ട് കലാലയ അങ്കണത്തിൽ കേരളീയ കലാരൂപങ്ങൾ യുവജന വിഭാഗങ്ങൾക്ക് പരിചയപ്പെടുത്തി. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ നിന്നുള്ള 200 യുവാക്കളാണ് കലൂരിലെ റിന്യൂവൽ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.

Advertisement
Advertisement