ടി.എസ്. കല്യാണരാമന്റെ  ആത്മകഥ പ്രകാശനം ചെയ്തു

Wednesday 25 January 2023 1:10 AM IST
കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥയായ 'ആത്മവിശ്വാസം' മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നൽകി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ 'ആത്മവിശ്വാസം' മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. തുണിക്കടയിൽ തുടങ്ങി സ്വർണ വ്യാപാരത്തിലൂടെ ലോകമെങ്ങും പടർന്നു പന്തലിച്ച കല്യാൺ ജുവലേഴ്‌സിന്റെ കഥയാണ് സ്വന്തം ജീവിതവുമായി ഇട കലർത്തി കല്യാണരാമൻ പറയുന്നത്. അമിതാഭ് ബച്ചൻ ആണ് അവതാരികയെഴുതിയത്. സ്റ്റാർട്ടപ്പുകൾക്കുള്ള കൈപ്പുസ്തകം എന്നാണ് ബച്ചൻ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. മാതൃഭൂമി ബുക്സാണ് പ്രസാധകർ.