ബി.ജെ.പി മണ്ഡലം പദയാത്രയ്ക്ക് തുടക്കം

Wednesday 25 January 2023 12:07 AM IST
ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന പദയാത്ര ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേന്ദ്ര സർക്കാർ പദ്ധതികൾ വിശദീകരിക്കുന്നതിന് ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര കുന്ദമംഗലത്ത് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് കെ.സി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ മുഖ്യപ്രഭാഷണം നടത്തി. എം.സുരേഷ്, കെ.സിദ്ധാർത്ഥൻ, ടി.പി.സുരേഷ്, ടി.ചക്രായുധൻ, ശശീന്ദ്രൻ, എം.പ്രശാന്ത് കുമാർ, ഷാജി, വിദ്യുൽ ലത, എം.സനൂബ് എന്നിവർ പ്രസംഗിച്ചു. ജാഥ ബുധനാഴ്ച രാവിലെ കാരന്തൂരിൽ നിന്ന് പ്രയാണം ആരംഭിക്കും.

Advertisement
Advertisement