സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ

Wednesday 25 January 2023 12:08 AM IST
വോളി

കോഴിക്കോട്: 51ാമത് സംസ്ഥാന സീനിയർ പുരുഷ , വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ രാവിലെ എട്ടിന് കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാന വോളിബോൾ അസോസിയേഷനും ജില്ലാ വോളിബോൾ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടുമുതൽ ഒമ്പതുവരെ ആസാമിലെ ഗോഹട്ടിയിൽ നടക്കുന്ന ദേശീയ പുരുഷ, വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരളാടീമിനെ തെരഞ്ഞെടുക്കും. ഇൻഡോർ സ്‌റ്റേഡിയത്തിലെ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരം. പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.കെ.മുസ്തഫ, രാഘവൻ മാണിക്കോത്ത്, സി സത്യൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement