ശാസ്ത്ര- ബാല ശാസ്ത്രകോൺഗ്രസ് ഭവൻസ് എളമക്കരയും ഭവൻസ് ആദർശ വിദ്യാലയയും കി​​രീടം പങ്കി​ട്ടു

Wednesday 25 January 2023 1:11 AM IST
ശാസ്ത്ര സയൻസ് കോൺഗ്രസി​ൽ ജനറൽ സയൻസിൽ ഓവറോൾ ട്രോഫി പങ്കിട്ട ഭവൻസ് എളമക്കരയും ഭവൻസ് ആദർശ വിദ്യാലയയും

കൊച്ചി​: ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോഡ്സും ക്യാമ്പ്യൻ സ്കൂളും സംയുക്താഭിമുഖ്യത്തിൽ സംഘടി​പ്പി​ച്ച ശാസ്ത്ര സയൻസ് കോൺഗ്രസി​ൽ ജനറൽ സയൻസിൽ ഭവൻസ് എളമക്കരയും ഭവൻസ് ആദർശ വിദ്യാലയയും ഓവറോൾ ട്രോഫി പങ്കിട്ടു. ഗണിതം, ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നിവയിൽ ക്യാമ്പ്യൻ സ്കൂൾ ഓവറോൾ ട്രോഫികൾ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാർഡ് ക്യാമ്പ്യൻ സ്കൂൾ നേടി.
കുഫോസ് രജിസ്ട്രാർ പ്രൊ. ഡോ. ബി. മനോജ്‌ കുമാർ രണ്ട് ദിവസത്തെ ശാസ്ത്ര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര ചെയർമാൻ ഡോ. കെ. വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ്യൻ സ്കൂൾ ഡീൻ ഡോ. ലീലാമ്മ തോമസ്, സംസാരി​ച്ചു. സമാപനയോഗത്തിൽ ഗവ.മോഡൽ എൻജി​നി​യറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് പുരസ്‌കാരദാനം നിർവഹിച്ചു.

കുരുന്ന് ശാസ്ത്ര പ്രതിഭകൾക്ക് ശാസ്ത്ര സാങ്കേതിക മേഖലകളിലെ അവരുടെ നൂതനവും വ്യത്യസ്തവുമായ കഴിവുകളെ വികസിപ്പിക്കാനുള്ള വേദിയാണ് ശാസ്ത്ര-ബാലശാസ്ത്ര കോൺഗ്രസ്. സി.ബി.എസ്.ഇ, സ്റ്റേറ്റ്, മറ്റ് സെൻട്രൽ സിലബസുകളിൽ ഉള്ള സ്കൂളുകളിലെ 7,8,9, 11 ക്ലാസുകളിലെ കുട്ടികൾ എന്നി​വരാണ് പങ്കെടുക്കുന്നത്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , ജനറൽ സയൻസ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ ശാസ്ത്രാന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളിലൂടെയോ പോസ്റ്റർ, പവർ പോയിന്റ് എന്നീ രൂപങ്ങളിലും അവതരിപ്പിക്കാം.
പൈതഗോറസ്, ആര്യഭട്ട, ഐസക് ന്യൂട്ടൺ, എ.പി.ജെ.അബ്ദുൽ കലാം, റോബർട്ട് ബോയിൽ, പി.സി.റേ, ജെ.സി.ബോസ്, ലൂയി പാസ്റ്റർ തുടങ്ങിയ ശാസ്ത്രജ്ഞരുടെ പേരുകളിലുള്ള ഇരുപതോളം അവാർഡുകൾ വിവിധ വിഭാഗങ്ങളിലെ മികച്ച പ്രബന്ധാവതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്.

Advertisement
Advertisement