കേരള സർവകലാശാല പരീക്ഷാഫീസ്

Wednesday 25 January 2023 12:50 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ച്15ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ(ആന്വൽ
സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ) (2020 അഡ്മിഷൻ റെഗുലർ,2018-2019 അഡ്മിഷൻ സപ്ലിമെന്ററി, 2016അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 7വരെയും 150പിഴയോടെ ഫെബ്രുവരി 10വരെയും 400രൂപ പിഴയോടെ ഫെബ്രുവരി 14വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ് (2020അഡ്മിഷൻ റെഗുലർ,2018 -2019അഡ്മിഷൻ സപ്ലിമെന്ററി, 2017അഡ്മിഷൻ മേഴ്സി ചാൻസ്)പരീക്ഷകളുടെ വൈവ (പ്രോജക്ട് വൈവ ഉൾപ്പെടെ) ജനുവരി 30മുതൽ ഫെബ്രുവരി 2വരെ പാളയം സെന​റ്റ് ഹാളിൽ നടത്തും.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ് (2020അഡ്മിഷൻ റെഗുലർ, 2018-2019 അഡ്മിഷൻ സപ്ലിമെന്ററി,2017 അഡ്മിഷൻ മേഴ്സി ചാൻസ്)പരീക്ഷകളുടെ വൈവ ജനുവരി 30മുതൽ ഫെബ്രുവരി 2വരെ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടത്തും.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എസ്‌സി മാത്തമാ​റ്റിക്സ് ആന്വൽ സ്‌കീം സപ്ലിമെന്ററി ഏപ്രിൽ 2022 പരീക്ഷയുടെ വൈവ വോസി 31ന് പാളയം സെന​റ്റ് ഹൗസ് ക്യാമ്പസിൽ നടത്തും. വിദ്യാർത്ഥികൾ ഹാൾടിക്ക​റ്റുമായി രാവിലെ 11ന് പരീക്ഷാ കേന്ദ്രത്തിലെത്തണം.

കാര്യവട്ടത്തെ ബോട്ടണി വിഭാഗം നടത്തുന്ന ആഡ്-ഓൺ കോഴ്സിലേക്ക് (ഹെർബേറിയം ടെക്നിക്സ് ആന്റ് മാനേജ്‌മെന്റ്) ബിരുദ ബിരുദാനന്തര സസ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷകൾക്ക് ഹ്രസ്വ ബയോഡാ​റ്റ,ബന്ധപ്പെടേണ്ട വിലാസം,ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ,മാതൃ സ്ഥാപനത്തിന്റെ ശുപാർശ എന്നിവ സഹിതം 31ന് വൈകിട്ട് 5നകം കേരളസർവകലാശാല കാര്യവട്ടം ബോട്ടണി വിഭാഗത്തിലെത്തിക്കണം.കാലാവധി മൂന്ന് മാസം.സീറ്റുകൾ 30.ഫീസില്ല.

Advertisement
Advertisement