സാമൂഹ്യ ക്ഷേമ പെൻഷൻ: മസ്റ്ററിംഗ് പൂർത്തിയാക്കണം
Wednesday 25 January 2023 12:57 AM IST
തിരുവനന്തപുരം: 2019 ഡിസംബർ 31വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിംഗിൽ ഹോം മസ്റ്ററിംഗിനായി അപേക്ഷ നൽകിയിരുന്നവരിൽ, ഇതുവരെ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഫെബ്രുവരി 20വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി.
നിശ്ചിത സമയത്തിൽ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയും.എല്ലാ മാസവും മസ്റ്ററിംഗിനായി സമയം അനുവദിച്ച 1മുതൽ 20വരെ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മുറയ്ക്ക് പെൻഷൻ പുനഃസ്ഥാപിക്കും.