റാണി ജോർജിനെ സാംസ്കാരിക വകുപ്പിൽ നിന്ന് മാറ്റി
Wednesday 25 January 2023 12:04 AM IST
തിരുവനന്തപുരം: ദീർഘകാലമായി സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിച്ചുവരുന്ന പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വനിതാ- ശിശുക്ഷേമ വകുപ്പിന്റെ അധികച്ചുമതലയിൽ തുടരും.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോകിന് കാർഷികോല്പാദന കമ്മിഷണറുടെ പൂർണ അധികച്ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന അശോക് കുമാർ സിംഗിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കോസ്റ്റൽ ഷിപ്പിംഗും ഉൾനാടൻ ജലഗതാഗതവും വകുപ്പ് സെക്രട്ടറിയുടെയും കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെയും പൂർണ അധികച്ചുമതലയും ഇദ്ദേഹത്തിനുണ്ട്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് സാംസ്കാരിക വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി.