കേരഗ്രാമം പദ്ധതി ഉദ്ഘാടനം 26ന്
Wednesday 25 January 2023 12:21 AM IST
തിരൂർ : ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനംജനുവരി 26 ന് ഉച്ചയ്ക്ക് മൂന്നിന് ഇരിങ്ങാവൂർ മീശപ്പടി അമാനത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും. ഓരോ വാർഡിൽ നിന്നും മാതൃകാ കർഷകരെ മന്ത്രി ഉപഹാരങ്ങൾ നൽകി ആദരിക്കും. ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാവൂരിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. പരിസ്ഥിതി സൗഹൃദ കാർഷിക എക്സിബിഷൻ , കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, സൗജന്യ ഹൈബ്രിഡ് വിത്ത് വിതരണം, കാംകോയുടെ നേതൃത്വത്തിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.